ലൂട്ടണ്‍: യാത്രാ മധ്യേ ഈസി ജെറ്റ് വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് യാത്രക്കാര്‍ പൊലീസ് പിടിയില്‍.
ലൂട്ടനില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ക്യാബിന്‍ ക്രൂ അംഗം ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നപ്പോഴായിരുന്നു രണ്ടുപേരെയും കാണാനിടയായത്. ഈ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈസി ജെറ്റ് ജീവനക്കാരുടെ പരാതിയില്‍ ഇരുവരേയും ഐബിസയിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. പൊലീസ് ദമ്ബതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതില്‍ സ്ഥിരീകരണമില്ല. ഇരുവരുടേയും പേര് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, ലൂട്ടന്‍ എയര്‍പോര്‍ട്ട് പൊലീസ് സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2004ലെ ലൈംഗിക കുറ്റകൃത്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ശൗചാലയത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്.
— aney stokes (@VideosIrish) September 10, 2023