വാഹനങ്ങളും റോഡും യാത്ര ചെയ്യാനുള്ളതാണ് അല്ലേ? എന്നാല്‍, ഇന്ന് പല വീഡിയോകളും കാണുമ്ബോള്‍ നമുക്ക് രോഷം തോന്നാറുണ്ട്.
സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും അപകടത്തിലാവും വിധമാണ് പലരും ഇന്ന് റോഡിലൂടെ സഞ്ചരിക്കുന്നത്. അത്തരത്തിലുള്ള അനവധി വീഡിയോകള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.
അതുപോലെ ആളുകളെ രോഷം കൊള്ളിച്ച് കൊണ്ട് പുതിയ ഒരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജയ്‍പൂരില്‍ ബൈക്കില്‍ പോകവേ ചുംബിക്കുന്ന ഒരു യുവാവും യുവതിയുമാണ് വീഡിയോയില്‍. യുവാവ് ബൈക്കോടിക്കുകയും പിന്നിലിരിക്കുന്ന യുവതി യുവാവിനെ ചുംബിക്കുകയും ചെയ്യുകയാണ്.
അങ്ങേയറ്റം അപകടകാരിയായ ദൃശ്യങ്ങള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയെ ആകെത്തന്നെ ഇത് രോഷം കൊള്ളിച്ചു. അപകടം എന്നതിനെ കൂടുതല്‍ അപകടകരം എന്ന് പറയുന്നതിലേക്ക് എത്തിക്കുവാനെന്ന മട്ടില്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാണുന്ന ആരേയും ഭയപ്പെടുത്തുന്നതാണ് ഈ രംഗം. യാത്രക്കാരില്‍ ആരോ പകര്‍ത്തിയ രംഗമാണ് ആദ്യം പ്രാദേശികമായും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായും പ്രചരിക്കപ്പെട്ടത്.
kitne ka chalan hona chaiye?@jaipur_police pic.twitter.com/HVq0Ufiq9Z
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട വീഡിയോയില്‍ ബൈക്ക് വളരെ അധികം വേഗത്തിലാണ് സഞ്ചരിക്കുന്നത്. യുവതി പിറകില്‍ ഇരുന്ന് കൊണ്ട് യുവാവിനെ ചുംബിക്കുകയാണ്. തിരികെ യുവാവും ചുംബിക്കുന്നുണ്ട്. ഇരുവരും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അധികൃതര്‍ യുവാവിനെതിരെ ട്രാഫിക് നിയമം ലംഘിച്ചതിന് നടപടി എടുക്കുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വണ്ടിയുടെ നമ്ബര്‍ നോക്കി ഉടമയോടാണ് പിഴയടക്കാൻ ആവശ്യപ്പെട്ടത് എന്ന് പൊലീസ് വിശദീകരിച്ചു.