Click to learn more 👇

പ്രവാസികളുടെ ദാമ്ബത്യത്തിന് കൂടുതൽ കരുതൽ ആവശ്യമോ ?


 


പ്രവാസികളുടെ ദാമ്ബത്യം പ്രത്യേക കരുതല്‍ വേണ്ട ഒന്നാണ്. പലപ്പോഴും വിദൂര ബന്ധങ്ങളായതിനാല്‍ ചെറിയ കാരണം മതി സങ്കീര്‍ണമായ പ്രശ്‌നങ്ങളായി മാറാൻ.

ഒരുമിച്ച്‌ താമസിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. ഒരുമിച്ചല്ലാതാകുമ്ബോള്‍ തന്നെ രണ്ടുപേര്‍ക്കിടയില്‍ കമ്യൂണിക്കേഷനിലും കാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിലുമെല്ലാം പല കണ്‍ഫ്യൂഷൻ വരാൻ സാധ്യതയുണ്ട്.

ഫിസിക്കല്‍ ഡിസ്റ്റൻസും ഫിസിക്കല്‍ ഇന്‍റിമസിയുടെ കുറവും ദാമ്ബത്യത്തില്‍ വിള്ളലുണ്ടാക്കുന്നു. പരസ്പരമുള്ള അടുപ്പം വികസിപ്പിക്കുന്നതിന് ഫിസിക്കല്‍ ഇന്‍റിമസി ആവശ്യമാണ്. അതില്ലാതെ വരുമ്ബോള്‍ വൈകാരികമായി അവര്‍ക്കിടയില്‍ അടുപ്പമോ സ്‌നേഹമോ ഇല്ലാതാകുകയോ കുറയുകയോ ചെയ്യുന്നു. 

കമ്യൂണിക്കേഷൻ പ്രശ്‌നങ്ങള്‍ മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഒരാള്‍ പറയുന്നതാവില്ല മറ്റയാള്‍ മനസ്സിലാക്കുന്നത്. എഴുതാപ്പുറം വായിക്കുക, ഉദ്ദേശിക്കാത്തത് ചിന്തിക്കുക തുടങ്ങിയ അനാവശ്യ ആശയക്കുഴപ്പങ്ങളും സംഘര്‍ഷങ്ങളും അതുണ്ടാക്കുന്നു. ടെക്സ്റ്റ് മെസേജിലൂടെയോ, വോയ്‌സ് ക്ലിപ്പിലൂടെയോ എന്തിന് ഫോണ്‍ വിളിച്ച്‌ സംസാരിക്കുമ്ബോള്‍ പോലും ഈ ആശയക്കുഴപ്പങ്ങളുണ്ടാകുന്നു. 

രണ്ടുപേരും ജീവിക്കുന്ന സ്ഥലങ്ങളിലെ സമയവ്യത്യാസവും ബന്ധത്തിന്‍റെ ആഴത്തെ സ്വാധീനിക്കുന്ന കാര്യമാണ്. ഒരാള്‍ ഫ്രീയാകുന്ന സമയത്ത് മറ്റയാള്‍ ഫ്രീയാകണമെന്നില്ല. എപ്പോഴും സമയവ്യത്യാസമനുസരിച്ച്‌ പെരുമാറുക പ്രയാസമാണ്. ഫോണ്‍ ചെയ്യാനായി മാത്രം ഉണര്‍ന്നിരിക്കേണ്ടി വരുമ്ബോള്‍ അത് മെല്ലെ മെല്ലെ കുറഞ്ഞുവരാൻ സാധ്യതയുണ്ട്.

പ്രവാസ ജീവിതത്തില്‍ ജോലിഭാരം ഒരു ദൈനംദിന കാര്യമാണ്. അത് നേരിട്ട് അനുഭവിക്കാത്തവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. ജോലിഭാരം കൊണ്ട് പലപ്പോഴും വീടുകളിലേക്ക് വിളിക്കാൻ പറ്റാതെ വരുന്നതും വിളിച്ചാല്‍ തന്നെ അധികസമയം സംസാരിക്കാൻ പറ്റാതെ വരുന്നതും സ്വാഭാവികം മാത്രമാണ്. 

ഇത് പങ്കാളികള്‍ക്കിടയില്‍ പരാതി, കുറ്റപ്പെടുത്തല്‍ എന്നിവയ്ക്ക് കാരണമായേക്കും ഒറ്റപ്പെടല്‍, കാര്യങ്ങള്‍ പങ്കുവെക്കാൻ ആരുമില്ല എന്ന തോന്നല്‍ എന്നിവ പൊതുവായി കാണപ്പെടുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങുന്ന സമയം ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കണം. അടിയന്തിരമായി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ബന്ധം മുറിഞ്ഞുപോകാൻ വരെ സാധ്യതയുണ്ട്. 

പങ്കാളി സുഹൃത്തുക്കളുടെ കൂടെ പോകുമ്ബോഴോ, യാത്ര പോകുകയോ ഒക്കെ ചെയ്താല്‍ മറ്റയാള്‍ക്ക് പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ട്. അതിനെല്ലാം സമയമുണ്ട് എന്നോട് സംസാരിക്കാൻ സമയമില്ല തുടങ്ങിയ കുറ്റപ്പെടുത്തല്‍ ഉണ്ടാകാം. അതുപോലെ വീഡിയോ കോള്‍ അറ്റൻഡ് ചെയ്യാതിരിക്കുന്നത് പങ്കാളിയില്‍ സംശയം ജനിപ്പിക്കാൻ ഉതകുന്ന കാര്യമാണ്.

പഴയകാലമല്ല, പ്രവാസിയായ പങ്കാളിക്ക് കത്തെഴുതി ദിവസങ്ങളോ മാസങ്ങളോ മറുപടിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. ഒരു വീഡിയോ കോളിന് പോലും നിമിഷങ്ങള്‍ മാത്രം മതി. എന്ത് തോന്നിയാലും ഉടനടി കമ്യൂണിക്കേറ്റ് ചെയ്യാനുതകുന്ന ടെക്‌നോളജി നമുക്ക് ലഭ്യമാണ്. 

അത്തരം സൗകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച്‌ പങ്കാളിയോട് സംസാരിക്കാനും അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും അവരോട് സംസാരിക്കുകയും കുട്ടികളുടെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക. അങ്ങനെ മനപ്പൂര്‍വ്വമായ ശ്രദ്ധ ചെലുത്തിയാല്‍ പ്രവാസികളുടെ ദാമ്ബത്യവും നല്ലതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.