ഷവോമിയുടെ റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ സ്മാര്‍ട്ഫോണുകളാണ് അവതരിപ്പിച്ചത്.
തുടകത്തില്‍ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എഐയുഐയിലാണ് ഫോണുകളുടെ പ്രവര്‍ത്തനം എങ്കിലും താമസിയാതെ തന്നെ ഷാവോമിയുടെ പുതിയ ഹൈപ്പര്‍ ഓഎസിലേക്ക് ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെടും.
റെഡ്മി നോട്ട് 13 5ജി
6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 1080 x 2400 പിക്സല്‍ റെസലൂഷനുള്ള സ്ക്രീൻ ആണിത്. 1000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവുമുണ്ട്.
മീഡിയാ ടെക്ക് ഡൈമെൻസിറ്റി 6080 ചിപ്പ്സെറ്റില്‍ 12 ജിബി വരെ റാം ഓപഷനുകളും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും
നോട്ട് 13 ലെ പ്രധാന ക്യാമറ 108 മെഗാപിക്സലിന്ഞരേതാണ് ഒപ്പം കണ്ട് എംപി മാക്രോ സെൻസറും നല്‍കിയിരിക്കുന്നു. 16 എംപി ഫ്രണ്ട് ക്യാമറയാണിതില്‍. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 ാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.
റെഡ്മി നോട്ട് 13 5ജിയുടെ വില ആരംഭിക്കുന്നത് 16,999 രൂപയിലാണ് ( 6ജിബി/128ജിബി). 8ജിബി/256ജിബി പതിപ്പിന് 18,999 രൂപയാണ് വില. 12ജിബി/256ജിബി പതിപ്പ് 20,999 രൂപയ്ക്കും വില്‍പനയ്ക്കെത്തും.
റെഡ്മി നോട്ട് 13 പ്രോ 5ജി
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണിതില്‍. ഡോള്‍ബി വിഷൻ സാങ്കേതിക വിദ്യയും 1800 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസും ഇതിനുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുണ്ട്.
റെഡ്മി നോട്ട് 13 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 7എസ് ജെൻ 2 പ്രൊസസര്‍ ചിപ്പാണുള്ളത്. 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയുണ്ട്. 5100 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് ലഭ്യമാണ്.
നോട്ട് 13 പ്രോയിലെ റിയര്‍ ക്യാമറയില്‍ 200 എംപി പ്രധാന ക്യാമറയാണുള്ളത്. ഒപ്പം 8 എംപി അള്‍ട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറും നല്‍കിയിരിക്കുന്നു. 16 എംപി ആണ് സെല്‍ഫി ക്യാമറ.
റെഡ്മി നോട്ട് 13 പ്രോയുടെ വില ആരംഭിക്കുന്നത് 21,999 രൂപയിലാണ് ( 8ജിബി/128ജിബി). 8ജിബി/256ജിബി പതിപ്പിന് 25,999 രൂപയാണ് വില.12ജിബി/256ജിബി പതിപ്പിന് 27,999 രൂപയാണ് വില
റെഡ്മി നോട്ട് 13 പ്രോ+ 5ജി
റെഡ്മി നോട്ട് പ്രോ + 5ജിയില്‍ മറ്റ് മോഡലുകളിലേത് പോലെ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 1800 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റ്നെസുണ്ട്. ഡോള്‍ബി വിഷൻ, എച്ച്‌ഡിആര്‍ 10 പ്ലസ് പിന്തുണയുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമാണിതില്‍.
മീഡിയാ ടെക്ക് ഡൈമെൻസിറ്റി 7200 അള്‍ട്ര പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്.
റെഡ്മി നോട്ട് 13 പ്രോയിലേത് പോലെ തന്നെയാണ് ക്യാമറ സൗകര്യങ്ങള്‍. ഐപി 68 റേറ്റിങ് ഫോണിനുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്.
റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ വില ആരംഭിക്കുന്നത് 29,999 രൂപയിലാണ് (8ജിബി/256ജിബി). 12ജിബി/256ജിബി പതിപ്പ് 31,999 രൂപയ്ക്കാണ് വില്‍ക്കുക. 12ജിബി/512ജിബി പതിപ്പിന് 33,999 രൂപയാണ് വില.