അസിസ്റ്റന്റ് തസ്തികയില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 300 ഒഴിവുകള്‍ ബാക്കി. ഈ മാസം 15ാം തീയതിയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ആകെ ഒഴിവുകളില്‍ 24 എണ്ണം കേരളത്തിലാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 21നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം.
രണ്ടു ഘട്ടമുള്ള ഓണ്‍ലൈന്‍ പരീക്ഷയും റീജനല്‍ ലാംഗ്വേജ് ടെസ്റ്റും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷ കൊച്ചിയിലാണു നടക്കുക.
പരീക്ഷ ഫീസ് 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതര്‍ക്ക് 100 രൂപ. ഓണ്‍ലൈന്‍ ആയി വേണം ഫീസടയ്ക്കാന്‍. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് www.newindia.co.in സന്ദര്‍ശിക്കുക. 22,405 മുതല്‍ 62,265 രൂപ വരെയാണ് ശമ്ബളം.