Click to learn more 👇

30 ലക്ഷം കൊടുത്ത കിറ്റക്‌സ് മുന്നില്‍; മുത്തൂറ്റ് രണ്ടാം സ്ഥാനത്ത്, ബ്രിട്ടാസ് 13.20 ലക്ഷവും ഊരാളുങ്കല്‍ 7 ലക്ഷവും; സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ കണക്കുകൾ വായിക്കാം


 

കിറ്റക്‌സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


30 ലക്ഷം രൂപ 2022-23 കാലഘട്ടത്തില്‍ കിറ്റക്‌സ് സിപിഎമ്മിന് സംഭാവന നല്‍കിയതായി തെരഞ്ഞെടുപ്പുകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


30 ലക്ഷം രൂപയാണ് കിറ്റക്‌സ് നല്‍കിയത്. 29 ലക്ഷം നല്‍കിയ മുത്തൂറ്റാണ് രണ്ടാം സ്ഥാനത്ത്.

ഊരാളുങ്കല്‍ സഹകരണ സംഘം സിപിഎമ്മിന് നല്‍കിയ സംഭാവവന ഏഴു ലക്ഷം രൂപയാണ്. സി പി എമ്മിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 6.02 കോടിയാണ് സംഭാവന ലഭിച്ചത്.


ജോണ്‍ ബ്രിട്ടാസ് 13.20 ലക്ഷം സംഭാവന നല്‍കി. രാജ്യസഭാ0ഗമായ വി ശിവദാസമേനോനും എളമരം കരിമും പാര്‍ട്ടി ലെവി ഉള്‍പ്പെടെ 13,20 ലക്ഷം സംഭാവന നല്‍കിയിട്ടുണ്ട്.

ബിജെപിക്ക് 719.86 കോടിയും കോണ്‍ഗ്രസിന് 79.92 കോടിയും മുസ്്‌ളീം ലീഗിന് 2.48 കോടിയും കേരള കോണ്‍ഗ്രസിന് 13.71 ലക്ഷവും സംഭാവന കിട്ടിയിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക