Click to learn more 👇

കാൻ്റീൻ എന്ന് തെറ്റിദ്ധരിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തി; ഓണസദ്യക്ക് പകരം കിട്ടിയത് അടി, സമ്മാനമായൊരു എഫ്‌ഐആറും; നോര്‍ത്ത് പരവൂര്‍ പൊലീസിനെതിരെ യുവാവ്; വീഡിയോ കാണാം


 

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിന് മർ‌ദ്ദനം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് എറണാകുളം നോർത്ത് പറവൂർ പൊലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

മർദ്ദിച്ച ശേഷം ബലം പ്രയോഗിച്ച്‌ സദ്യ കഴിക്കാൻ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മർദ്ദിച്ചുവെന്നുമാണ് ആരോപണം.


ഉത്രാട ദിനത്തിലായിരുന്നു സംഭവം. പൊലീസ് കാൻ്റീൻ ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. എല്ലാവരും മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. അതിനാല്‍ തന്നെ അവർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. മണമില്ലാത്ത വസ്തുവാണോ കഴിച്ചതെന്ന് ചോദിച്ച്‌ മർദ്ദിച്ചു. പിന്നാലെ പൊലീസുകാർ നിർബന്ധിച്ച്‌ സദ്യ കഴിപ്പിച്ചെന്നും സുമിത്ത് ആരോപിക്കുന്നു.

മർദ്ദനത്തില്‍ അവശനായതോടെ സുമിത്തിനെ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇസിജി പരിശോധനയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയതോടെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടഡർ നിർദ്ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായും സുമിത്ത് പറയുന്നു. 


രണ്ട് ദിവസത്തിന് ശേഷം പൊലീസ് സെക്കൻഡ് ഹാൻഡ് ഫോണ്‍ നല്‍കി. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്നാരോപിച്ച്‌ സുമിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക