Click to learn more 👇

കൊന്നത് രതീഷ്; പ്രസവ ശേഷം കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി ആണ്‍ സുഹൃത്തിന് നല്‍കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


 

ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി.

രതീഷാണ് ഭർത്താവ് എന്ന വ്യാജേന ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി നിന്നത്.


പ്രസവശേഷം അമ്മയും കുഞ്ഞും ഓഗസ്റ്റ് 31നായിരുന്നു ആശുപത്രി വിട്ടത്. തുടർന്ന് ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കെെമാറി. രാത്രി ഏറെ വെെകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. 


കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടില്‍ കണ്ടെത്തി. ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് മൃതദേഹം പുറത്തെടുത്ത് ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.


2222222222222222222222222222

പ്രസവ ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും തുടർന്ന് ചേർത്തല പൊലീസിലും വിവരമറിയിച്ചത്. ആശാവർക്ക‌ർ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്ബതികള്‍ക്ക് നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്ബത്തിക ശേഷിയില്ലെന്ന് യുവതി

പറഞ്ഞിരുന്നതായി ആശാവർക്ക‌ർ വ്യക്തമാക്കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക