എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡില്‍ റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയില്‍ നിരവധി ഒഴിവുകള്‍.
രണ്ട് തസ്തികയിലുമായി 76 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരമടക്കം ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളിലാണ് ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ നാല് മുതല്‍ സെപ്തംബര 21 വരെ ഓണ്‍ലൈനായി പോസ്റ്റിലേക്ക് അപേക്ഷിക്കാം.
റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 40 വയസാണ്. അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവരുടെ പ്രായം 35 വയസില്‍ കൂടാന്‍ പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി/എസ്ടിക്ക് 5 വര്‍ഷവും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ്
നല്‍കും.
റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍ പ്രതിമാസം 47,625 രൂപയും അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ക്ക് പ്രതിമാസം 27,940 രൂപയും ശമ്ബളം ലഭിക്കും. റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ തിരുനന്തപുരത്ത് ഒരു ഒഴിവും അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയില്‍ പത്ത് ഒഴിവുകളും ആണുള്ളത്. റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ ഡല്‍ഹിയിലും ഹൈദരാബാദിലും ഓരോ ഒഴിവുകള്‍ വീതമുണ്ട്.
അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയില്‍ ഡല്‍ഹി: 20, മുംബൈ: 13, നാഗ്പൂര്‍: 12, കൊല്‍ക്കത്ത: 11, ഹൈദരാബാദ്: 5, ചെന്നൈ: 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. സ്ത്രീകള്‍ക്ക് കുറഞ്ഞത് 154.5 സെ.മീ ഉയരവും പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 163 സെ.മീ ഉയരവും വേണം. എസ്‌സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയോര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ക്കും ശാരീരിക മാനദണ്ഡങ്ങളില്‍ 2.5 സെന്റീമീറ്റര്‍ ഇളവ് അനുവദിക്കും.
അപേക്ഷാ ഫീസായി എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ 1000 രൂപയുടെ ഡിഡി അയയ്ക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തുപരീക്ഷയ്ക്ക് ഹാജരാകേണ്ടതുണ്ട്. തുടര്‍ന്ന് വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് മുമ്ബുള്ള മെഡിക്കല്‍ പരിശോധനയുടെ ചിലവ് വഹിക്കണം.
വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോര്‍മാറ്റ് പ്രിന്റ് ചെയ്ത്, സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ, വിദ്യാഭ്യാസ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍ സഹിതം പോസ്റ്റ്/ സ്പീഡ് പോസ്റ്റ്/ കൊറിയര്‍ മുഖേന താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍, എഐ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ് പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, രണ്ടാം നില, സിആര്‍എ ബില്‍ഡിംഗ്, സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ട് കോംപ്ലക്‌സ്, അരബിന്ദോ മാര്‍ഗ്, ന്യൂഡല്‍ഹി - 110003