തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് രാജ്യത്തെമ്ബാടുമായി 5,000 ജീവനക്കാരെ നിയമിക്കുന്നു.
മണപ്പുറം ഫിനാന്‍സ്, ആശിര്‍വാദ് ഫിനാന്‍സ്, മറ്റ് ഉപകമ്ബനികള്‍ എന്നിവിടങ്ങളിലാണ് വന്‍ തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നത്.
ജൂനിയര്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓപ്പറേഷന്‍സ് അസിസ്റ്റന്റ്, ഹൗസ്‌കീപ്പിംഗ് വിഭാഗങ്ങളിലാണ് തൊഴിലവസരമെന്ന് മണപ്പുറം ഗ്രൂപ്പ് സി.എച്ച്.ആര്‍.ഒ ഡോ.രഞ്ജിത്ത് പി.ആര്‍ പറഞ്ഞു.
ജൂനിയര്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓപ്പറേഷന്‍സ് അസിസ്റ്റന്റ് ജോലികള്‍ക്ക് ഡിഗ്രിയാണ് യോഗ്യത. ഹൗസ്‌കീപ്പിംഗ് വിഭാഗത്തില്‍ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. എല്ലാ ജോലികള്‍ക്കും പ്രായപരിധി 21 മുതല്‍ 35 വയസുവരെയാണ്.
ഇതു കൂടാതെ സ്‌പെഷ്യലൈസ്ഡ് വിഭാഗത്തിലും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. സി.എ, സി.എം.എ, സി.എസ്, എല്‍.എല്‍.ബി, എം.ബി.എ, ബി.ടെക് എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഓഡിറ്റ്, ക്രെഡിറ്റ് ഓപ്പറേഷന്‍സ്, കംപ്ലയന്‍സസ്, സെക്രട്ടേറിയല്‍, ബിസിനസ് ഡെവലപ്‌മെന്റ് പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.
മണപ്പുറം ഫിനാന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായhttps://www.manappuram.com/വഴിയാണ് അപേക്ഷിക്കേണ്ടത്.