Click to learn more 👇

'ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം; നേതാക്കള്‍ ആത്മകഥയെഴുതരുത്'; സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാന്‍ നോക്കി; റഹീമിന്‍റെ പ്രവർത്തനം പരിതാപകരം; കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം


 

സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമർശനം.

സന്ദീപ് കോണ്‍ഗ്രസില്‍ ചേർന്നപ്പോള്‍ വർഗീയ പരസ്യം നല്‍കിയത് എന്തിനെന്ന ചോദ്യവും ഉയർന്നു. പാർട്ടിയിലെ സ്ഥാനങ്ങള്‍ക്ക് പ്രായത്തിന് പകരം വകതിരിവ് മാനദണ്ഡമാക്കണമെന്നും പ്രതിനിധികള്‍ വിമർശിച്ചു.സിപിഎം കൊല്ലം ജില്ലാ സമ്മേളന പ്രതിനിധി ചർച്ചയില്‍ ആയിരുന്നു വിമർശനം.


പാർട്ടിയില്‍ വിരമിക്കല്‍ പ്രായം 75 നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്നവരെ ഉടനടി ഒഴിവാക്കണം.ഇ.പി ജയരാജൻ, എ. കെ ബാലൻ വിവാദങ്ങള്‍ ഉന്നയിച്ചയിരുന്നു വിമർശനം.പൊലീസ് സ്റ്റേഷനുകളില്‍ ചെന്നാല്‍ സിപിഎമ്മുകാരെ ആട്ടി അകറ്റുകയാണ്. കോണ്‍ഗ്രസുകാർക്കും ബിജെപികാർക്കും കിട്ടുന്ന പരിഗണന പോലും ലഭിക്കുന്നില്ല. പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കള്‍ ആത്മകഥ എഴുതരുതെന്നും ആവശ്യപ്പെട്ടു. പി.ജയരാജന്‍റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. അതേസമയം സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത പ്രവർത്തന റിപ്പോര്‍ട്ട് തിരികെ വാങ്ങി. റിപ്പോർട്ടിലെ വിവരങ്ങള്‍ പ്രതിനിധികള്‍ പുറത്ത് നല്‍കി എന്ന വിലയിരുത്തലിലാണ് നടപടി.


യുവ നേതാക്കളുടെ പ്രകടനം മോശമാണെന്നും സമ്മേളനം വിലയിരുത്തി. യുവാക്കള്‍ക്ക് അവസരം നല്‍കിയത് തിരിച്ചടിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പ്രവർത്തനം പാർട്ടിക്ക് ചേർന്നതല്ല. ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആനമണ്ടത്തരം. മേയറുടെ പ്രവർത്തനങ്ങള്‍ പക്വതയില്ലാത്തത് എന്നും വിമർശനം . എ.എ റഹീമിനെ രാജ്യസഭ എംപി ആക്കിയത് കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ല.റഹീമിന്‍റെ പ്രവർത്തനം പരിതാപകരമെന്നും പ്രതിനിധികളുടെ വിമർശനം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക