2024 വര്‍ഷം അവസാനിക്കാറായിരിക്കുകയാണ്. ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത അനുഭവങ്ങളും, ഭാഗ്യങ്ങളുമാണ് 2024 സമ്മാനിച്ചിരിക്കുക.
ഗ്രഹങ്ങളുടെ രാശിമാറ്റം, നക്ഷത്രമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തികളുടെ ഭാഗ്യനീര്‍ഭാഗ്യങ്ങള്‍ കണക്കാക്കപ്പെടുന്നത്. ജ്യോതിഷ പ്രകാരം, 2024-ല്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതും, ജീവിതം പച്ചപിടിക്കാതെ, നിരവധി ക്ലേശങ്ങള്‍ അനുഭവിച്ചതുമായ രാശിക്കാര്‍ ഇവരാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ അനുഭവപ്പെടാം. ഇവരില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന ഒരു വര്‍ഷമാണ് 2024. പുതിയ ജോലി ലഭിക്കാന്‍ നിരവധി കഷ്ടപ്പാടുകള്‍ ഈ രാശിക്കാര്‍ നേരിടേണ്ടി വന്നിരിക്കാം. വീട്ടുകാരില്‍ നിന്നും മോശം സമീപനം ഉണ്ടായിട്ടുണ്ടാകാം. പങ്കാളിയുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തതും സമാധാനക്കുറവിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് ഈ രാശിക്കാരെ 2024-ല്‍ കാത്തിരുന്നത്. വാഹനം വാങ്ങാനോ, സമ്ബാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ സാധിക്കാതെ പോയ ഒരു വര്‍ഷം കൂടിയായിരുന്നു 2024. ആരോഗ്യ പ്രശ്‌നങ്ങളും ഈ രാശിക്കാരെ നിരന്തരം വേട്ടയാടിയിരിക്കാനും സാധ്യത കൂടുതലാണ്.
തുലാം
ദാമ്ബത്യത്തില്‍ ഏറ്റവുമധികം പ്രശ്‌നം നേരിട്ട രാശിക്കാരില്‍ ഒരു രാശിയാണ് തുലാം രാശിക്കാര്‍. സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിച്ച വര്‍ഷം കൂടിയാണ് 2024. ബിസിനസ്സ് ചെയ്തിരുന്നവര്‍ക്ക് ചില മാസങ്ങളില്‍ മാത്രമാണ് സാമ്ബത്തിക നേട്ടങ്ങള്‍ ലഭിച്ചിരുന്നത്. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഇവരെ മാനസികമായി തളര്‍ത്തിയ ഒരു വര്‍ഷം കൂടിയാണ് 2024. ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ച ഒരു വര്‍ഷം കൂടിയാണ് 2024. പല വിദ്യാര്‍ത്ഥികളും വിദ്യയില്‍ പുറകിലാകാനുള്ള സാധ്യതയും ഈ വര്‍ഷം ഉണ്ടായിരുന്നു. വിദേശത്തേയ്ക്ക് നോക്കിയിരുന്നവര്‍ക്ക് സാമ്ബത്തിക പ്രശ്‌നങ്ങള്‍ തടസ്സമായി വന്ന വര്‍ഷം കൂടിയാണ് 2024.
ധനു
ധനു രാശിക്കാര്‍ക്കും കാര്യമായ നേട്ടങ്ങളൊന്നും ഇല്ലാതെ കടന്നു പോയ വര്‍ഷമാണ് 2024. സാമ്ബത്തിക പ്രതിസന്ധികള്‍ രാശിക്കാരില്‍ നിന്നും വിട്ടൊഴിയാതെ നിന്നും. കടത്തില്‍ അകപ്പെട്ട് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിച്ച ഒരു വര്‍ഷം കൂടിയാണ് 2024. മക്കളില്‍ നിന്നും, വീട്ടുകാരില്‍ നിന്നും പലതരത്തിലുള്ള മോശം അനുഭവങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. വീട്ടില്‍ നിന്നും പിന്തുണ ലഭിക്കാത്തത് വിദേശ മോഹം ഉപേക്ഷിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. ആഗ്രഹിച്ച ആരംഭിച്ച സംരംഭത്തില്‍ നിന്നുപോലും ലാഭം ലഭിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടാകാം. ഇതെല്ലാം ഇവരില്‍ മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിച്ച ഒരു വര്‍ഷം കൂടിയായിരുന്നു 2024.
മീനം
മീനം രാശിക്കര്‍ക്ക് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കനത്ത വര്‍ഷമാണ് 2024. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിട്ടതിനാല്‍, പല കാര്യങ്ങളും ആഗ്രഹിച്ച രീതിയില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വന്നു. ഇതെല്ലാം മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ആരോഗ്യപരമായി നിരവധി അസുഖങ്ങള്‍ തുടരെ ഈ രാശിക്കാരില്‍ ഉണ്ടായതും സാമ്ബത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച രീതിയില്‍ പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കാതെ പോയ വര്‍ഷംകൂടിയാണ് 2024. ജോലി ലഭിക്കാന്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാര്‍ നേരിട്ടിരിക്കാം. സാമ്ബത്തിക പ്രശ്‌നങ്ങള്‍ പിടിമുറുക്കിയത് യാത്രകള്‍ പലതും മാറ്റി വെയ്ക്കുന്നതിനും കാരണമായേക്കാം.