Click to learn more 👇

വഴിയിലൂടെ പോയത് ആരാധകൻ ചോദിച്ച്‌ വാങ്ങി; നല്ല പാട്ട് പാടാനെന്ന് ആരാധകൻ! താൻ വീട്ടില്‍പോയി റേഡിയോ കേള്‍ക്കാൻ എം ജി ശ്രീകുമാര്‍; വൈറൽ വീഡിയോ കാണാം


 

അടുത്തിടെ ഒരു ഗാനമേളയില്‍ പങ്കെടുത്തപ്പോഴുള്ള എംജി ശ്രീകുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രെദ്ധ ആകുന്നത്. അടുത്ത പാട്ട് പാടാനായി ഗായകൻ തയ്യാറെടുക്കുന്നതിനിടെ സദസില്‍ നിന്ന് ഒരാള്‍ പറഞ്ഞ കമന്റില്‍ നിന്നാണ് തുടക്കം.


ഒരു നല്ല പാട്ട് പാടണേ, എന്നായിരുന്നു കാണികളില്‍ ഒരാള്‍ പറഞ്ഞ കമന്റ്. ഉടനടി തക്ക മറുപടി നല്‍‌കി എം ജി ശ്രീകുമാർ. അപ്പോള്‍ ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നോ. ഇനി നല്ല പാട്ട് കേള്‍ക്കണമെങ്കില്‍ താൻ ഒരു കാര്യം ചെയ്യു.. വീട്ടില്‍ പോയി റേഡിയോ ഓണ്‍ ചെയ്ത് കേള്‍ക്കൂ. അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല.താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലും ആകും.


ശരണമയ്യപ്പാ.. ഇവനതൊക്കെ വേണമെന്ന്. അത്രയും കിട്ടിയില്ലെങ്കില്‍‌ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ… പറഞ്ഞേക്കാം എന്നാണ് ഗായകനെ പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നല്‍കിയ മറുപടി. വീഡിയോ വൈറലായതോടെ എം ജി യുടെ മറുപടിയെ പുകഴ്ത്തിയും വിമർശിച്ചുമെല്ലാം നിരവധി കമന്റുകള്‍ എത്തുന്നുണ്ട്. 



വെറുതെ വഴിയിലൂടെ പോയത് ആരാധകൻ ചോദിച്ച്‌ വാങ്ങിയതുപോലെയായി. ആ കമന്റിന്റെ ആവശ്യമില്ലായിരുന്നു എന്നിങ്ങനെയാണ് പരിഹസിച്ച ആരാധകനെ വിമർശിച്ച്‌ വന്ന കമന്റുകള്‍. ഈ വീഡിയോ അമ്ബലപ്പുഴ അമ്ബലത്തില്‍ എം ജി ശ്രീകുമാർ ഗാനമേള അവതരിപ്പിക്കാൻ പോയപ്പോളുള്ള സംഭവമാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക