Click to learn more 👇

ഒപ്പനയിലെ മണവാട്ടിയോട് ദ്വയാര്‍ത്ഥ പ്രയോഗം; അരുണ്‍കുമാറിനും റിപ്പോര്‍ട്ടറിനുമെതിരെ കേസ്


 

റിപ്പോർട്ടർ ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ കേസ്. അവതാരകൻ അരുണ്‍ കുമാറിനെതിരെയാണ് കേസെടുത്തത്

കലോത്സവ വാർത്താ അവതരണത്തില്‍ അവതാരകൻ അരുണ്‍ കുമാർ വേദിയില്‍ ഒപ്പന അവതരിപ്പിച്ച പെണ്‍കുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തിലാണ് കേസ്.


സംസ്ഥാന സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തില്‍ ഡോ. അരുണ്‍കുമാർ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ്കുമാർ അറിയിച്ചു.


ഒപ്പനയിലെ മണവാട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കമ്മീഷൻ കേസ് എടുത്തത്.വിഷയത്തില്‍ ചാനലിനോട് വിശദീകരണം തേടി. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക