വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹയായ നെട്ടിശ്ശേരി ശ്രീ പത്മത്തിൽ (സന്തോഷ് ട്രോഫി ഫുട്ബോൾ ടീം അംഗമായിരുന്ന) വി.ബി. സന്തോഷിൻ്റെയും വിനിതയുടെയും മകളും, കാർഷിക സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ വി.ബാലഗോപാലൻ്റെ പേരകുട്ടിയും, മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് യു.പി. സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ വി.എസ്.പാർവതിയെ തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി അനുമോദിച്ചു.
അനുമോദനം നെട്ടിശ്ശേരി മിനി നഗറിലുള്ള വസതിയിൽ വെച്ച് മുൻ നിയമസഭ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ എന്നിവർ മുഖ്യാതിഥികളായി. സെൻ്റ് ജോർജ്ജസ് യു.പി.സ്കൂൾ പ്രധാന അദ്ധ്യാപിക സി.എൽ.ലിനറ്റ് കുട്ടിയുടെ കഴിവിനെപറ്റിയും, അർഹതയെപറ്റിയും ആമുഖം നൽകി. അഡ്വ. എസ്.അജി അദ്ധ്യക്ഷത വഹിച്ചു.
ഡോ.അരവിന്ദൻ വലച്ചിറ, കെ.ഗോപാലകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ശരത്ത് ചന്ദ്രൻ മച്ചിങ്ങൽ, കെ.എൻ.നാരായണൻ, കെ.പി.രാധാകൃഷ്ണൻ, രാമചന്ദ്രൻ പുതൂർക്കര, സത്യഭാമ ടീച്ചർ, ജോൺസൻ ആവോക്കാരൻ, അനിൽകുമാർ തെക്കൂട്ട്, യു.വിജയൻ, കെ.കെ.ജോർജ്ജ്, തിമോത്തി വടക്കൻ, നിധിൻ ജോസ്, ശശി നെട്ടിശ്ശേരി, കൊച്ചുവർക്കി തരകൻ, സണ്ണി രാജൻ, ടി.ശ്രീധരൻ, സി.പഴനിമല, ബിന്നു ഡയസ്, ജോസ് വൈക്കാടൻ, ജോർജ്ജ് ഫിലിപ്പ്, നെബി മേനാച്ചേരി, ജോർജ്ജ് മഞ്ഞിയിൽ, ഷാജൻ, സോജൻ മഞ്ഞില, അൽഫോൺസ പോൾ, സിൻ്റ സോജൻ, കെ.മാധവൻ, സി.ബി.വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.