Click to learn more 👇

മലപ്പുറത്ത് സ്കൂട്ടറില്‍ പോകവെ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു


 

മലപ്പുറം തലപ്പാറയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്.


സ്കൂട്ടറില്‍ എത്തിയയാള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 


പാലക്കലില്‍ നിന്നും മുമ്ബ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്ബോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക