Click to learn more 👇

മക്കള്‍ നിങ്ങളില്‍ രഹസ്യമായി ശ്രദ്ധിക്കുന്ന 8 കാര്യങ്ങള്‍


 

കുട്ടികളുടെ വളർച്ചയില്‍ അവരുടെ ചുറ്റുപാടിനേക്കാള്‍ കൂടുതലായി, മാതാപിതാക്കളുടെ സ്വഭാവവും രീതികളുമാണ് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത്.

നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് കരുതുമ്ബോഴും, അവർ നിങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തില്‍, കുട്ടികള്‍ മാതാപിതാക്കളില്‍ രഹസ്യമായി ശ്രദ്ധിക്കുന്ന 8 കാര്യങ്ങള്‍ ഇതാ:


1. മറ്റുള്ളവരോടുള്ള പെരുമാറ്റം


നിങ്ങളുടെ തന്നെ കുടുംബാംഗങ്ങളോടായാലും അപരിചിതരോടായാലും നിങ്ങള്‍ എങ്ങനെ ഇടപഴകുന്നു എന്നത് കുട്ടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ദയയും ബഹുമാനവും ഉള്‍പ്പെടെ, അക്ഷമയോടെ പ്രകടിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും അവർ മനസിലാക്കുന്നു. ഇതേ സ്വഭാവം അവർ സ്വയം ഏറ്റെടുക്കാനും പ്രകടിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍, നിങ്ങളുടെ പെരുമാറ്റം കുട്ടികളുടെ സഹാനുഭൂതിയും സാമൂഹിക കഴിവുകളും വികസിപ്പിക്കാൻ ശക്തമായ മാതൃകയാകുന്നു.


2. സ്വയം പരിചരണ ശീലങ്ങള്‍

നിങ്ങള്‍ സ്വയം എങ്ങനെ പരിചരിക്കുന്നു എന്നതും കുട്ടികള്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ ഹോബികളും സ്വയം പരിചരണ ദിനചര്യകളും ഉള്‍പ്പെടെ, സ്വയം എത്തരത്തില്‍ ട്രീറ്റ് ചെയ്യുന്നു, നിങ്ങള്‍ക്കായി സ്വയം സമയം ചെലവഴിക്കുന്നുണ്ടോ എന്ന് അവർ നിരീക്ഷിക്കുന്നു. സ്വയം പരിചരണത്തിന് മുൻഗണന നല്‍കുന്നതിലൂടെ, സ്വന്തം ക്ഷേമം പരിപാലിക്കേണ്ടതിന്‍റെ പ്രാധാന്യവും പോസിറ്റീവ് ആത്മാഭിമാനം വളർത്തേണ്ടതിന്‍റെ ആവശ്യകതയും അവർ മനസിലാക്കുന്നു.


3. ആരോഗ്യത്തോടും ഫിറ്റ്‌നസിനോടുമുള്ള സമീപനം

നിങ്ങളുടെ ശരീരത്തെ സ്വയം എങ്ങനെ പരിപാലിക്കുന്നു എന്ന് കുട്ടികള്‍ ശ്രദ്ധിക്കും. നിങ്ങള്‍ വ്യായാമത്തിന് മുൻഗണന നല്‍കുകയും, പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിച്ചാലും, മറിച്ച്‌ ഒരു ഭക്ഷണം ഒഴിവാക്കി ഡയറ്റ് സ്വീകരിച്ചാലും അവരും ഇതേ ശീലങ്ങള്‍ സ്വീകരിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിനോടും ഫിറ്റ്‌നസിനോടുമുള്ള സമീപനം കുട്ടികള്‍ കാണുന്നത് വളരുന്തോറും അവരില്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.


4. സംഘർഷാവസ്ഥകള്‍ എങ്ങനെ പരിഹരിക്കുന്നു

മാതാപിതാക്കള്‍ തമ്മിലോ, മറ്റുള്ളവരുമായോ തർക്കിക്കുന്നതും മറ്റും കുട്ടികള്‍ ശ്രദ്ധിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ വരുമ്ബോള്‍ ശബ്ദമുയർത്തി സംസാരിച്ചാണോ അതോ മാന്യമായ സംഭാഷണങ്ങളിലൂടെയോ പരിഹരിക്കപ്പെടുന്നത് എന്ന് അവർ നിരീക്ഷിക്കുന്നു. ആരോഗ്യകരമായ രീതിയില്‍ സംഘർഷ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ ബന്ധങ്ങളിലെ ആശയവിനിമയത്തിന്‍റെയും വിട്ടുവീഴ്ചയുടെയും പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയുന്നു.


5. സമ്മർദം കൈകാര്യം ചെയ്യുന്ന രീതി

മാതാപിതാക്കളുടെ വൈകാരിക നിമിഷങ്ങളെക്കുറിച്ച്‌ കുട്ടികള്‍ വളരെ അലർട്ടാണ്. സമ്മർദത്തിലായിരിക്കുമ്ബോല്‍, നിങ്ങള്‍ ആ അവസ്ഥയെ എത്തരത്തില്‍ കൈകാര്യം ചെയ്യുന്നുവെന്ന് അതേ രീതികള്‍ കുട്ടികള്‍ അനുകരിക്കും. അതിനാല്‍ ക്ഷമയോടുള്ള ഇടപഴകല്‍, ശാന്തമായി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പോലുള്ള ആരോഗ്യകരമായ നേരിടല്‍ അവരുടെ സ്വന്തം വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരെ പഠിപ്പിക്കും.


6. നിങ്ങളുടെ ജോലി - ജീവിതം സന്തുലിതാവസ്ഥ

നിങ്ങള്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതവും വ്യക്തിഗത സമയവും എങ്ങനെ ബാലന്‍സ് ചെയ്യുന്നു എന്ന കുട്ടികള്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ ജോലി നിങ്ങളെ നിരന്തരം സമ്മർദത്തിലാകുകയും അത് കുടുംബത്തോടൊപ്പമുള്ള നല്ല സമയം ചെലവഴിക്കാൻ കഴിയാതാക്കുകയും ചെയ്യുന്നുവെങ്കില്‍ ജോലി എന്നത് ഒരു നെഗറ്റീവായ എന്തോ ആണെന്ന് കുട്ടികള്‍ മനസിലാക്കും. മറിച്ചാണ് എങ്കില്‍ കുടുംബത്തിനും വ്യക്തിപരമായ സമയത്തിനും മുൻഗണന നല്‍കേണ്ടതിന്‍റെ പ്രാധാന്യം അവർ മനസിലാക്കും.


7. പണവുമായുള്ള നിങ്ങളുടെ ബന്ധം

നിങ്ങളുടെ സാമ്ബത്തിക പ്രശ്‌നങ്ങളെക്കുറിച്ച്‌ തുറന്ന് സംസാരിക്കുന്നയാളും ഒരു നല്ല ബജറ്റിങ് പരിശീലിക്കുകയും ചെയ്യുന്നവരാണെങ്കില്‍ തീർച്ചയായും നിങ്ങളുടെ മനോഭാവം കുട്ടികള്‍ ശ്രദ്ധിക്കുന്നു. അതിനെ അടിസ്ഥാനമാക്കി അവർ സാമ്ബത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നു. അതിനാല്‍ സമ്ബാദ്യം, ബജറ്റിങ് പോലുള്ള ഉത്തരവാദിത്തമുള്ള ശീലങ്ങള്‍ പ്രകടിപ്പിക്കുന്നത് അവരില്‍ പോസിറ്റീവായ സാമ്ബത്തിക മൂല്യങ്ങള്‍ വളർത്താൻ സഹായിക്കും.


8. വളർച്ചയോടും പുതിയ കാര്യങ്ങളോടുമുള്ള മനോഭാവം

പുതിയ വെല്ലുവിളികളോടോ അല്ലങ്കില്‍ പുതിയ അവസരങ്ങളോടോ ഉള്ള നിങ്ങളുടെ മനോഭാവം കുട്ടികള്‍ നിരീക്ഷിക്കുന്നു. പുതിയ കഴിവുകളോ ഹോബികളോ നിങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് എങ്കില്‍ ഇത്തരമൊരു അവസരം ഒരു പോസിറ്റീവ് അനുഭവമായി അവർ മനസിലാക്കുന്നു. ഇത് കുട്ടികളിലെ വളർച്ചാ മനോഭാവത്തിന് അടിത്തറയിടുകയും ജിജ്ഞാസയും തുറന്ന മനസുമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക