ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുവാൻ വേണ്ടി നെല്ലിക്കയും ബീറ്ററൂട്ടും ഉപയോഗിക്കാവുന്നതാണ്
നെല്ലിക്കയുടെ ഗുണങ്ങള്‍
ചെറുപ്പത്തില്‍ മുടിക്കും ഒക്കെ വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് നെല്ലിക്ക വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയില്‍ കോളേജിന് ഉല്‍പാദനത്തെ സഹായിക്കുന്ന പലതുമുണ്ട് ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാൻ ഇത് സഹായിക്കുന്നുണ്ട് ധാരാളം അടങ്ങിയത് കൊണ്ട് തന്നെ ഇത് ചർമം മികച്ചതാക്കും
ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ബി മഗ്നീഷ്യം തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട് ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ചർമത്തിന് ഒരു പ്രത്യേക തിളക്കം നല്‍കാൻ സഹായിക്കുന്നുണ്ട്
ഗുണങ്ങള്‍
നെല്ലിക്കയും ബീറ്റ്റൂട്ടും വേറെ വേറെ ഉപയോഗിക്കാതെ ഒരുമിച്ച് ജ്യൂസ് ആക്കി ഉപയോഗിക്കുകയാണെങ്കില്‍ ഇരട്ടി ഫലമാണ് ശരീരത്തിലേക്ക് എത്തുന്നത്. ഇത് ചർമ്മസംരക്ഷണത്തിന് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം
ചേരുവകള്‍
നെല്ലിക്ക ബീറ്റ്റൂട്ട് നാരങ്ങാനീര് ഇഞ്ചി തേന് വെള്ളം കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ടും കുരു കളഞ്ഞ നെല്ലിക്കയും ചെറിയ കഷണം ഇഞ്ചിയും മിക്സിയിലിട്ട് നന്നായി അടിച്ചു ജ്യൂസ് ആക്കുക ഇതിലേക്ക് അല്പം നാരങ്ങാനീര് ചേർക്കാവുന്നതാണ് മധുരം വേണമെങ്കില്‍ അല്പം തേൻ കൂടി ചേർക്കാവുന്നതാണ് കുറച്ചു കുരുമുളക് പൊടിയും തണുത്ത വെള്ളവും കൂടി ചേർത്താല്‍ ഏറെ രുചികരമായ രീതിയില്‍ ഇത് കുടിക്കാം ഇത് എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുകയാണെങ്കില്‍ മുഖത്ത് നല്ല വ്യത്യാസം അനുഭവപ്പെടും