Click to learn more 👇

മെസി ഒപ്പിട്ട ജേഴ്‌സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു


 

തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഓട്ടോഗ്രാഫ് ഉള്ള  ജേഴ്‌സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മെസി ഒപ്പിട്ട ജേഴ്‌സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു ബൈജ്യൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ജഴ്സി കൈമാറി.

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ബൈജൂസിന്റെ സാമൂഹ്യപ്രതിബദ്ധത പരിപാടിയുടെ അംബാസഡറാണ് മെസ്സി.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും കപ്പ് ഉയർത്തിയത്. 36 വർഷത്തിന് ശേഷമാണ് അർജന്റീന കിരീടം നേടിയത്.