എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതല്ല.
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ കൂട്ടുകയും എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ഡയറ്റ് ചെയ്യുന്നവർ മറ്റ് ഭക്ഷണത്തോടൊപ്പം രണ്ടോ മൂന്നോ ബദാം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ബദാം വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കാൻ ശ്രദ്ധിക്കുക. പ്രോട്ടീൻ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ബദാമിന് കഴിയുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ബദാം പതിവായി കഴിക്കുന്നത് ഡിമെൻഷ്യ പോലുള്ള രോഗങ്ങളെ തടയുകയും ചെയ്യും. മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബദാം. പതിവായി 2.5 ഔൺസ് ബദാം കഴിക്കുന്ന ആളുകൾക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദം വളരെ കുറവാണ്.
ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ബദാം സഹായിക്കും.
ചർമ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. വിറ്റാമിൻ ഇ ചർമ്മത്തിന് ഗുണം ചെയ്യും. കുതിർത്ത ബദാം മുടി വളരാനും മുടിക്ക് ഈർപ്പം നൽകാനും ഏറെ നല്ലതാണ്.
ഈ വാർത്ത കൂടെ വായിക്കുക