രാത്രിയിൽ ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് പലർക്കും. ചിലർക്ക് ഫാനിന്റെ ശബ്ദമില്ലാതെ ഉറങ്ങാൻ കഴിയില്ല.
എന്നാൽ രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നത് എത്ര അപകടകരമാണെന്ന് നിങ്ങൾക്കറിയാമോ? മുറിയിലെ ചൂട് കുറയ്ക്കാൻ എയർ കൂളറോ എയർ കണ്ടീഷണറോ ആവശ്യമാണ്. ഒരു ഫാൻ മുറിയിൽ നല്ല കാറ്റ് മാത്രമേ സൃഷ്ടിക്കൂ.
ചൂടുകാലത്ത് വിയർപ്പ് കൂടും. വിയർപ്പിനു മുകളിൽ കാറ്റ് വീശുമ്പോൾ ഈർപ്പം ബാഷ്പീകരിക്കപ്പെടും. അതുകൊണ്ടാണ് നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നത്.
രാത്രി മുഴുവൻ ഫാൻ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
പൊടിയും ചിലന്തിവലയും പറ്റിപ്പിടിക്കാനുള്ള സുരക്ഷിതമായ ഇടമാണ് ഫാൻ ലീഫുകൾ. അതിനാൽ ഫാനിന്റെ ലീഫുകൾ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. ഫാനുകളുടെ ഹുക്ക്, നട്ട്, ബോൾട്ട്, സ്ക്രൂ എന്നിവയും സുരക്ഷയ്ക്കായി പതിവായി പരിശോധിക്കണം.
രാത്രി മുഴുവൻ ഫാനുമിട്ട് ഉറങ്ങുന്നവർ കിടപ്പുമുറിയിൽ നല്ല വെന്റിലേഷൻ ഉണ്ടെന്ന് ഉറപ്പാക്കണം.
നഗ്നശരീരത്തിൽ ദീർഘനേരം കാറ്റ് വീശുന്നത് ചർമ്മത്തെ വരണ്ടതാക്കും. നിങ്ങൾ ഫാനുമിട്ട് ഉറങ്ങുകയാണെങ്കിൽ, ചർമ്മത്തിലെ ഈർപ്പം ബാഷ്പീകരിക്കപ്പെടുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യും. ഇങ്ങനെ ഉറങ്ങുന്നവർ ഉണരുമ്പോൾ ക്ഷീണിതരായി കാണപ്പെടാനുള്ള ഒരു കാരണം ഇതാണ്.
ഇത്തരക്കാർക്കും ഉറക്കമുണരുമ്പോൾ കടുത്ത ശരീരവേദനയുണ്ടാകും. ആസ്തമയും അപസ്മാരവും ഉള്ളവർ മുഖത്ത് ശക്തമായ കാറ്റ് വീശുന്ന തരത്തിൽ കിടക്കരുത്. കിടക്കുമ്പോഴോ അല്ലാതെയോ ശക്തമായ കാറ്റ് കുഞ്ഞുങ്ങളുടെ മുഖത്ത് വീശാതിരിക്കാൻ ശ്രദ്ധിക്കണം.
മിതമായ വേഗതയിൽ ഫാൻ എപ്പോഴും പ്രവർത്തിപ്പിക്കുന്നത്താണ് നല്ലത്.
വസ്ത്രങ്ങൾ, കടലാസുകൾ, പുസ്തകങ്ങൾ, ചാക്കുകൾ, പെട്ടികൾ എന്നിവ ഉപയോഗിച്ച് കിടപ്പുമുറി അലങ്കോലപ്പെടുത്തരുത്. ഇതിൽ നിന്നുള്ള പൊടി അലർജിക്ക് കാരണമാകും. ചിലർ കൊതുകിനെ തുരത്താൻ അതിവേഗത്തിൽ ഫാൻ കറക്കുന്നു. എന്നാൽ ഫാനുകൾക്ക് കൊതുകിനെ ഓടിക്കാൻ കഴിയുമെന്ന് കരുതരുത്. കൊതുകിനെ തടയാൻ കൊതുകുവല ഉപയോഗിക്കുന്നതാണ് നല്ലത്.
ഒരു സീലിംഗ് ഫാൻ ഒരു പെഡസ്റ്റൽ ഫാനേക്കാൾ നന്നായി മുറിയിലുടനീളം വായു പ്രസരിപ്പിക്കുന്നു. രാത്രി മുഴുവൻ ഫാനുമിട്ട് ഉറങ്ങുന്ന ശീലമുള്ളവർ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം.