Click to learn more 👇

ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി; പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.


കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ തീയിട്ട പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. മുടി കുറവുള്ള ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ചയാളാണ് ചിത്രത്തിലുള്ളത്

സാക്ഷി റാസിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്.

രേഖാചിത്രം റെയില്‍വേ പൊലീസിന് കൈമാറിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലുള്‍പ്പടെ ഈ ചിത്രം പ്രദര്‍ശിപ്പിക്കും. നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ സമയം സംബന്ധിച്ച്‌ ചെറിയൊരു ആശയക്കുഴപ്പമുണ്ട്. ഒന്‍പതരയോടെയാണ് തീവെപ്പ് നടന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പതിനൊന്നരയോടെയുള്ളതാണ്. ഇപ്പോൾ അതിന് കൂടുതൽ വ്യക്തത വന്നിരിക്കുവാണ്  ഞായറാഴ്ച രാത്രി അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷം ഒന്നര കിലോമീറ്റർ അകലെ കാട്ടിലപ്പീടികയിൽ ഇതേ നിറത്തിലുള്ള വസ്ത്രത്തിൽ ഒരാൾ ബൈക്കിൽ കയറി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ഇത് അക്രമിയുടേതല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നു പൊലീസ് വ്യക്തമാക്കി.

അതേസമയം, ട്രെയിനിലെ അക്രമം അതീവ ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കി. പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി അനില്‍കാന്ത് അറിയിച്ചു.

ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച്‌ പൊലീസ്.

ഐഎംഇഐ നമ്ബര്‍ പരിശോധിച്ച പൊലീസ്, ആ ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച്‌ 30നാണ് കണ്ടെത്തി. ഫോണിലെ മറ്റ് വിവരങ്ങളും കോള്‍ വിശദാംശങ്ങളും സൈബര്‍ പൊലീസ് പരിശോധിക്കുകയാണ്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.