Click to learn more 👇

മുടി നരയ്ക്കുന്നത് എന്തുകൊണ്ട്? അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ഇങ്ങനെ


 മുടി നരയ്ക്കാന്‍ കാരണം എന്തെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി അത് ആലോചിച്ച്‌ തലപുകയ്ക്കേണ്ട, അതിനുള്ള ഉത്തരം അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു.

പ്രായമാകുന്തോറും സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതാണ് രോമങ്ങള്‍ നരയ്ക്കുന്നതിന് കാരണമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU)- ലഗോണില്‍ നിന്നുള്ള ഗവേഷക സംഘം എലികളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. ആളുകള്‍ക്ക് പ്രായമാകുമ്ബോള്‍ മുടിയുടെ നിറം നിലനിര്‍ത്താനുള്ള സ്റ്റെം സെല്ലിന്റെ കഴിവ് നഷ്ടപ്പെടും.

നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം മനുഷ്യരില്‍ മെലനോസൈറ്റ് സ്റ്റെം സെല്ലുകള്‍ അല്ലെങ്കില്‍ McSC എന്ന് വിളിക്കപ്പെടുന്ന കോശങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 

മെലനോസൈറ്റ് സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തനം നഷ്ടപ്പെടുന്നതാണ് മുടിയുടെ നരയ്ക്കും നിറം നഷ്ടപ്പെടുന്നതിനും കാരണമാകുന്നത്. ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് മെലനോസൈറ്റ് സ്റ്റെം സെല്‍ മോട്ടിലിറ്റിയും റിവേഴ്‌സിബിള്‍ ഡിഫറന്‍ഷ്യേഷനും മുടിയുടെ ആരോഗ്യവും നിറവും നിലനിര്‍ത്തുന്നതിന് പ്രധാനമാണെന്ന് NYU ലാങ്കോണ്‍ ഹെല്‍ത്തിലെ പ്രൊഫസര്‍ മയൂമി ഇറ്റോ പറയുന്നു.

പ്രായമാകുമ്ബോള്‍ കോശങ്ങള്‍ പിഗ്മെന്റ് ഉല്‍പ്പാദിപ്പിക്കുന്ന മെലനോസൈറ്റുകളായി പുനരുജ്ജീവിപ്പിക്കാനോ പക്വത പ്രാപിക്കാനോ കഴിയാത്തവയായി മാറും. ഇതോടെ McSC-കള്‍ അവയുടെ പുനരുല്‍പ്പാദന സ്വഭാവം അവസാനിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

McSC- കളുടെ ചലനശേഷി പുനഃസ്ഥാപിക്കുന്നതിനോ അല്ലെങ്കില്‍ അവയെ പിഗ്മെന്റ് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനോ ഉള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ തുടര്‍ന്ന് നടത്താന്‍ ആലോചനയുള്ളതായി ഇറ്റോ കൂട്ടിച്ചേര്‍ത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.