Click to learn more 👇

300000000 രൂപ ഒരു വർഷം ശമ്ബളം…ജോലിക്ക് വരുന്നോ? ഒരു സ്വിച്ച്‌ ഓണ്‍-ഓഫ് ചെയ്താല്‍ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല


 

300000000 രൂപ ഒരു വർഷം ശമ്ബളം…ജോലിക്ക് വരുന്നോ? ഈ ചോദ്യം കേട്ടാല്‍ നിങ്ങള്‍ പോകുമോ? വല്യ ജോലിയൊന്നും ഇല്ല, ഒരു സ്വിച്ച്‌ ഓണ്‍-ഓഫ് ചെയ്‌താല്‍ മാത്രം മതി.


മോനെ മനസ്സില്‍ ലഡ്ഡു പൊട്ടിയോ? നിങ്ങളിങ്ങനെ ഒരു ജോലിക്ക് വേണ്ടി അല്ലെ ഇതുവരെ കാത്തിരുന്ന്? എന്നാല്‍ ശമ്ബളം ഇത്ര നല്‍കാമെന്ന് പറഞ്ഞിട്ടും ആരും താത്പര്യം പ്രകടിപ്പിക്കാത്ത ഒരു ജോലിയുണ്ട്…ഇന്ത്യയിലില്ല അങ്ങ് അലക്‌സാൻഡ്രിയയിലാണ് ഈ ജോലി.ഈജിപ്തിലെ അലക്‌സാൻഡ്രിയ തുറമുഖത്താണ് ഈ ജോലിയുള്ളത്. ഒരു ലൈറ്റ്ഹൗസ് കീപ്പറുടെ ജോലിയാണിത്.


എന്താണ് ലൈറ്റ്ഹൗസ് കീപ്പർ ജോലി?


ലൈറ്റ്ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ഭീമൻ ലൈറ്റ് നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ? അപകടകരമായ പാറകളില്‍ നിന്ന് കപ്പലുകളെ സുരക്ഷിതമായി നയിക്കുന്നതിനാണ് ഈ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലൈറ്റ് എപ്പോഴും ഓണ്‍ ആയി ഇരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഇത് തന്നെയാണ് ഇവിടെയുള്ള ജോലിയും. ലൈറ്റ് കൃത്യമായി കത്തിനില്‍പ്പുണ്ടോ എന്നത് ഉറപ്പ് വരുത്തുക എന്നതാണ് ലൈറ്റ്ഹൗസ് കീപ്പറുടെ ജോലി.ഇവിടെ ജോലി ചെയ്യുന്നയാള്‍ക്ക് യാതൊരു തരത്തിലുള്ള ജോലി സമ്മർദവും ഉണ്ടായിരിക്കില്ല. ജോലിക്ക് ഉറങ്ങാനും വിശ്രമിക്കാനും ടൈം പാസിനൊന്ന് മീൻ പിടിക്കാനുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ സമയം ലഭിക്കും.


കേള്‍ക്കുമ്ബോള്‍ ഒരു ഡ്രീം ജോബായൊക്കെ ഇതിനെ തോന്നിപ്പിക്കുമെങ്കിലും ഇതിന്റെ ഒരു വശത്ത് വലിയൊരു ടാസ്ക് ഉണ്ട്.അത് എന്തൊക്കെയാണ്?

കരയില്‍ നിന്നും വളരെ അകലെ കടലിന് നടുവിലാണ് ഈ ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളോ ആഴ്‌ചകളോ മനുഷ്യ ഇടപെടലുകളില്ലാതെ ജോലിക്കാരൻ ഒറ്റയ്ക്ക് ജീവിക്കണം. പൂർണ്ണമായ ഒറ്റപ്പെടലിൻ്റെ വികാരം ഒരുപക്ഷെ അമിതമായേക്കാം.


ലൈറ്റ്ഹൗേസിന് പലപ്പോഴും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടി വരും എന്നതാണ് മറ്റൊരു കാര്യം. ചിലപ്പോള്‍, കടലില്‍ നിന്ന് തിരമാലകള്‍ വളരെ ഉയരത്തില്‍ ഉയരുകയും അവ ലൈറ്റ്ഹൗ പൂർണ്ണമായും വിഴുങ്ങുകയും ചെയ്യും. ഈ അങ്ങേയറ്റത്തെ അവസ്ഥകളില്‍ പോലും ലൈറ്റ് കത്തുന്നുണ്ടെന്നത് ജോലിക്കാരൻ ഉറപ്പുവരുത്തണം.ഇതാണ് ഈ ജോലിയിലെ മറ്റൊരു വെല്ലുവിളി.


ശമ്ബളം വളരെ ഉയർന്നതാണെങ്കിലും, സൈറ്റില്‍ മറ്റ് സഹപ്രവർത്തകരോ സൂപ്പർവൈസർമാരോ ഇല്ല എന്നതാണ് ഈ ജോലിയുടെ മറ്റൊരു സവിശേഷത. ഈ സാമൂഹിക സമ്ബർക്കത്തിൻ്റെ അഭാവവും ഇവിടെ ജോലി ചെയ്യുന്നവരെ വലിയെ രീതിയില്‍ ബുദ്ധിമുട്ടിക്കും.


ഈ കാരണങ്ങള്‍കൊണ്ടാണ് ഉയർന്ന ശമ്ബളം വാഗ്ദാനം ചെയ്തിട്ടും ഇവിടെ ജോലി ചെയ്യാൻ ആരും താത്പര്യം കാണിക്കാത്തത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക