Click to learn more 👇

അലക്ഷ്യമായ ഡ്രൈവിങ്; ഇടതുവശത്തുകൂടെ അതിവേഗത്തിലെത്തി KSRTC, യുവതിക്ക് അത്ഭുതരക്ഷ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി.

കോട്ടയം പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30-നാണ് സംഭവം.


മത്സരയോട്ടത്തിനിടെ സ്റ്റോപ്പില്‍ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ മറികടന്നു പോകുകയായിരുന്നു. അപകടകരമായ രീതിയില്‍ കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബസ്സില്‍ നിന്ന് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.


ദേശീയപാതയില്‍ ബസുകളുടെ സ്ഥിരമായ മത്സരയോട്ടം ഇപ്പോള്‍ യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. ടിപ്പർ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ അമിതവേഗവും അപകടം വിളിച്ചുവരുത്തുന്നുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക