Click to learn more 👇

യുപിഐ ഇടപാടുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തടസപ്പെട്ടേക്കാം; ഇത്തരം ഐഡിയില്‍ നിന്നുള്ള യുപിഐ ഇടപാടുകള്‍ റദ്ദാക്കിയേക്കാം; കാരണം ഇതാണ്


 

യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ പുതിയ ചട്ടം അനുസരിച്ച്‌ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.


ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ മാര്‍ഗനിര്‍ദേശം അനിസരിച്ച്‌ ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രമാണ് ട്രാന്‍സാക്ഷന്‍ ഐഡികള്‍ക്ക് എന്ന് ഉറപ്പാക്കണം.

@, !, # പോലുള്ള സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികള്‍ സിസ്റ്റം സ്വയമേവ നിരസിക്കും. യുപിഐ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും ഇതിനകം ഈ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്.


എന്നാല്‍, പലരും ഇപ്പോഴും പിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതോടെ 2025 ഫെബ്രുവരി ഒന്നു മുതല്‍ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എൻപിസിഐ വ്യക്തമാക്കി. അതുകൊണ്ട് ഇടപാടുകള്‍ക്കായി യുപിഐയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഈ മാറ്റം ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.


സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികള്‍ വഴി നടത്തുന്ന ഇടപാടുകള്‍ പരാജയപ്പെടും. അതായത്, ഫോണ്‍ നമ്ബർ 1234567890 ആണെങ്കില്‍ എസ്ബിഐ ബാങ്കുമായി ലിങ്ക് ചെയ്ത അക്കൗണ്ടിന്‍റെ യുപിഐ ഐഡി 1234567890oksbi എന്നാണെങ്കില്‍ പ്രശ്നമില്ല. എന്നാല്‍, 1234567890@ok-sbi എന്നാണെങ്കില്‍ അസാധുവായിരിക്കും. ഈ പ്രശ്നം ഒഴിവാക്കാൻ യുപിഐ ആപ്പുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണം. എന്തെങ്കില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ആപ്പിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം.


യുപിഐ ഐഡികളില്‍ പ്രത്യേക പ്രതീകങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം യുപിഐ ഇക്കോസിസ്റ്റം സ്റ്റാൻഡേർഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ്. എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകളുടെ അളവ് 2024 ഡിസംബറില്‍ 16.73 ബില്ല്യണ്‍ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ മാസത്തേക്കാള്‍ എട്ട് ശതമാനം വർധനവാണ് ഇത് എന്നാണ് കണക്കുകള്‍.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക